Friday, June 21, 2019

ഒരു ബ്ലാക്ക്‌ ആൻഡ് വൈറ്റ് ചളി.....

ഫ്രണ്ട്1: എടാ നിനക്ക് എലിപ്പനി ആണോ...???

ഫ്രണ്ട്2: അതെന്താ നി അങ്ങനെ ചോദിച്ചത്....??

ഫ്രണ്ട്1: അല്ല.. കഴിഞ്ഞ ദിവസം ഒരു പൂച്ച നിന്റെ പുറകേ നടക്കുന്നത് കണ്ടു ☺️☺️☺️☺️

#കട്ടചളി

Thursday, June 20, 2019

മലയാളം സിനിമ കൗണ്ടർ ഡയലോഗ്

ശ്രീനിവാസൻ: എന്താ എന്താ പ്രശ്നം മീനാക്ഷി ?

മീനാക്ഷി: ഇവിടെ പ്രശ്നമൊന്നും ഇല്ല.

ശ്രീ: എന്തോ പ്രശ്നമുള്ള പോലെ തോന്നുന്നല്ലോ…

മമ്മുട്ടി: എന്താ? പ്രശ്നം വല്ലോം ഉണ്ടാക്കണോ?

ശ്രീ: താനാരാ?

മ: താനാരാ?

ശ്രീ: ഞാനാരാണെന്നു ഈ നാട്ടിലെ പട്ടിക്കും പൂച്ചക്കും വരെ അറിയാ… (ചെറിയ പുച്ഛത്തോടെ)

മ: ഇവിടെ പട്ടിയെയും പൂച്ചയേയും ഒന്നും കാണുന്നില്ല, എങ്കിൽ ചോദിക്കാമായിരുന്നു നീയാരാണെന്നു. (അതിലേറെ പുച്ഛത്തിൽ)

ശ്രീ: ഞാൻ ഈ നാട്ടുകാരനാണ്…

മ: ഞാൻ ഈ നാട്ടുകാരനല്ല.

ശ്രീ: ഈ നാടിന് പറ്റിയ ആളാണെന്നു കണ്ടിട്ട് തോന്നുന്നുമില്ല…

മ: ഈ ഭൂമിക്കേ പറ്റിയ ആളല്ല എന്ന് എനിക്ക് കണ്ടപ്പഴേ തോന്നി.

ശ്രീ: ഈ നാടൽപ്പം പിശകാണ്…

മ: ഞാനും…

ശ്രീ: ആ സിനിമ ഇവനും കണ്ടിട്ടുണ്ടെന്ന് തോനുന്നു (മനസ്സിൽ), അപ്പൊ ഞാൻ ഇടപെടേണ്ട ആവശ്യമൊന്നുമില്ലല്ലോ മീനാക്ഷി…?

മീനാക്ഷി: ഇല്ല.

ശ്രീ: ഞാൻ പോട്ടെ

പോയശേഷം

മ: ഇതേതാ ഈ ജന്തു? 😂

ചിത്രം: മേഘം

ഒരു ബ്ലാക്ക്‌ ആൻഡ് വൈറ്റ് ചളി.....

ഫ്രണ്ട്1: എടാ നിനക്ക് എലിപ്പനി ആണോ...??? ഫ്രണ്ട്2: അതെന്താ നി അങ്ങനെ ചോദിച്ചത്....?? ഫ്രണ്ട്1: അല്ല.. കഴിഞ്ഞ ദിവസം ഒരു പൂച്ച നിന്റെ പുറകേ ...